Categories
headlines

വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ 2020: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട് (2020 Nov 15) : റോഡപകടത്തില്‍ ഉള്‍പ്പെട്ടവരെ ഓര്‍മ്മിക്കുന്നതിനുവേണ്ടിയും അവരുടെ അനുഭവങ്ങളിലൂടെ റോഡ് സുരക്ഷാ സന്ദേശം മറ്റുള്ളവരിലെത്തിക്കുന്നതിന് വേണ്ടിയും ലോകമാകെ നവംബര്‍ 15 ഞായറാഴ്ച വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ ആയി ആചരിച്ചു.

ഇതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡപകടങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവെക്കലും റോഡപകടങ്ങളില്‍ സ്തുത്യര്‍മായ ഇടപെടലുകള്‍ നടത്തിയ മാതൃകാ വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും മികച്ച റോഡ് സുരക്ഷാ വീഡിയോ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

റോഡ് അപകടങ്ങളില്‍ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രാദേശിക ഹോസ്പിറ്റലുകള്‍ക്കുള്ള അവാര്‍ഡിന് വടകര ആശ ഹോസ്പിറ്റല്‍, കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റല്‍, അരീക്കോട് മദര്‍ ഹോസ്പിറ്റല്‍ എന്നിവര്‍ അര്‍ഹരായി.

രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് ടി.കെ. ബിജു, കെ.കെ. പുരുഷോത്തമന്‍, പി.പി. നിഷാദ്, എം. ഷിജു, ഹംസക്കോയ എന്നിവരും, മികച്ച റോഡപകട ബോധവത്കരണ വീഡിയോക്കുള്ള അവാര്‍ഡിന് രാഹുല്‍, നിധന്‍ ആന്റണി, ആസിഫ് എന്നിവരും അര്‍ഹരായി.

പ്രശസ്ത സിനിമാതാരം നിര്‍മ്മല്‍ പാലാഴി അവാര്‍ഡ് ദാന പരിപാടിയായ അതിജീവനം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ആസ്റ്റര്‍ മിംസ് സിഇഒ ഫര്‍ഹാന്‍ യാസിന്‍, എമര്‍ജന്‍സി മെഡിസിന്‍ തലവന്‍ ഡോ. പി.പി. വേണുഗോപാലന്‍, സി.എം.എസ്. ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സിഎംഎസ് ഡോ. നൗഫല്‍ ബഷീര്‍, പ്ലാസ്റ്റിക് & വാസ്‌കുലാര്‍ സര്‍ജറി തലവന്‍ ഡോ. കെ.എസ്. കൃഷ്ണകുമാര്‍, റേഡിയോളജി ഹെഡ് ഡോ. കെ.ജി. രാമകൃഷ്ണന്‍, ഓര്‍ത്തോപീഡിക്സ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. രാധേഷ് നമ്പ്യാര്‍, അനസ്തേഷ്യ വിഭാഗം തലവന്‍ ഡോ. കിഷോര്‍, സിഎന്‍ഒ ഷീലാമ്മ ജോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

ഡോ. വിനീത് സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്രദര്‍ വൈശാഖ് നന്ദിയും പറഞ്ഞു.

World Trauma Victims’ Remembrance Day is celebrated around the world on Sunday, November 15 to commemorate those involved in road accidents and to convey the message of road safety to others through their experiences.

As part of this, the Emergency Department at Aster Mims Hospital, Kozhikode shared the experiences of road accident survivors, honored exemplary individuals and institutions who made commendable interventions in road accidents and announced the Best Road Safety Video Awards.

Vadakara Asha Hospital, Kondotty Relief Hospital and Areekode Mother Hospital won the award for local hospitals for their commendable work in road accidents.

TK receives award for rescue workers Biju, K.K. Purushothaman, P.P. Nishad, m. Shiju and Hamsakoya and Rahul, Nidhan Antony and Asif won the award for Best Road Accident Awareness Video.

Famous film star Nirmal Palazhi inaugurated the award ceremony. Parvathi Shaun, daughter of famous actress Jagathy Sreekumar was the chief guest.

Aster Mims CEO Farhan Yasin, Head of Emergency Medicine Dr. P.P. Venugopalan, CMS Dr. Dr. Abraham Mammon, Deputy CMS; Dr. Noufal Basheer, Head of Plastic & Vascular Surgery; KS Dr. Krishnakumar, Head of Radiology; KG Dr. Ramakrishnan, Senior Consultant, Orthopedics; Dr. Radhesh Nambiar, Head of Anesthesia; Kishore and CNO Sheelamma Jose spoke at the event.

Dr. Brother Vaishakh thanked Vineet for the welcome ceremony.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP