Categories
flashnews

മോഷണത്തിനിടെ കോവിഡ് ; പിടിയിലായ വിനോദനെ കോവിഡ് സ്പെഷ്യൽ ജയിലിലേക്കുമാറ്റി

തൊട്ടിൽപ്പാലം : കോവിഡ് രോഗിയുടെ വീട്ടിലെ മോഷണത്തിനിടെ മോഷ്ടാവിന് കോവിഡ്.

പൊലീസ് പിടിയിലായ വിനോദനെ കോവിഡ് സ്പെഷ്യൽ ജയിലിലേക്കുമാറ്റി .

പൊയിലോംചാലിലെ കോവിഡ് രോഗിയുടെ വീട്ടിൽനിന്ന്‌ പണവും ടി.വി.യും കവർന്ന സംഭവത്തിലാണ് പ്രതി വിനോദ് പിടിയിലായത്.

ചാപ്പൻതോട്ടം മരുതുങ്കൽ വിനോദ(വിനു)നെയാണ് തൊട്ടിൽപ്പാലം എസ്.ഐ. രാധാകൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്. ഈ മാസം എട്ടിനാണ് സംഭവം.

45,000 രൂപയും എൽ.ഇ.ഡി. ടി.വി.യുമാണ് മോഷ്ടിച്ചത്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP