Categories
mainnews

കരിങ്ങാട് ആനമതിൽ; പ്രദേശത്ത് ഭീതി വിതയ്ക്കുന്നത് രണ്ട് കുട്ടിയാനകളടക്കം എട്ട് കാട്ടാനകൾ

തൊട്ടിൽപ്പാലം: കാട്ടാനകളെ തുരത്താൻ സമഗ്ര പദ്ധതി വരുന്നു.

കരിങ്ങാട് പത്തേക്ര, കൂവക്കൊല്ലി ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ തമ്പടിച്ച് ജീവനും കൃഷിക്കും ഭീഷണിയായ കാട്ടാനക്കൂട്ടത്തെ വനംവകുപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി.കളുടെ സഹായത്തോടെ വരും ദിവസങ്ങളിൽ വനത്തിനുള്ളിലേക്ക് തുരത്തിവിടും.

മേഖലകളിൽ നിലവിലുള്ള സൗരോർജവേലികൾ കുറ്റമറ്റതാക്കുന്നതോടൊപ്പം പുതിയവ സ്ഥാപിക്കാനും, കൂടുതൽ ഭാഗത്ത് ആനമതിൽ പണിയാനും നടപടിയുണ്ടാവും.

ഈ മേഖലയിൽ വ്യാപകമായ കാട്ടാനശല്യം പരിഹരിക്കാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ നടന്ന യോഗത്തിലാണ് വനംവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് കുട്ടിയാനകളടക്കം എട്ട് കാട്ടാനകളാണ് പ്രദേശത്ത് ഭീതി വിതയ്ക്കുന്നത്.

കഴിഞ്ഞ ദിവസം വനംവകുപ്പും, നാട്ടുകാരും ചേർന്ന് ആനക്കൂട്ടത്തെ തുരത്തിവിടാനുള്ള ശ്രമത്തിനിടയിൽ ആനക്കൂട്ടം ഇവർക്കുനേരെ തിരിഞ്ഞു.

ഓടിരക്ഷപ്പെടുന്നതിനിടയിൽ നാട്ടുകാരിലൊരാളായ അംഗപരിമിതൻ വീണുപരിക്കേറ്റിരുന്നു.

വന്യമൃഗശല്യംകാരണം കൃഷി നടത്താനാവാതെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങൾ അർഹമായ നഷ്ടപരിഹാരം നൽകി വനംവകുപ്പ് ഏറ്റെുക്കുക, കാട്ടാനശല്യം രൂക്ഷമായ മേഖലകളിൽ വനംവകുപ്പ വാച്ചർമാരെ നിയമിക്കുക, അപേക്ഷിക്കുന്ന കർഷകർക്കെല്ലാം തോക്ക് ലൈസൻസ് നൽകുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവെച്ചു.

കൃഷിക്ക് ഭീഷണിയായ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതിയായിട്ടുണ്ട്.

പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് തോക്ക് ലൈസൻസിന്റെ കാര്യത്തിൽ നടപടിയുണ്ടാവും.

ഡിവിഷനിൽ 85 പേർക്ക് പുതിയ തോക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നും, സ്വകാര്യവ്യക്തികളുടെ 160 ഹെക്ടർ ഭൂമി ഇതിനകം വനംവകുപ്പ് ഏറ്റെടുത്തതായും ഡി.എഫ്.ഒ. അറിയിച്ചു.

എം.എൽ.എ.യുടെ നേതൃത്വത്തിൽ വനംവകുപ്പുദ്യോഗസ്ഥരും, ജനപ്രതിനിധികളും കാട്ടാനശല്യമുള്ള കരിങ്ങാട് പത്തേക്ര ഭാഗത്ത് സന്ദർശിച്ചു.

കാവിലുമ്പാറ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ ജനപ്രതിനിധികളും കർഷകരും പങ്കെടുത്ത യോഗം ഇ.കെ. വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് അധ്യക്ഷനായി. ഡി.എഫ്..ഒ, എം. രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ജില്ലാപഞ്ചായത്തംഗങ്ങളായ പി. സുരേന്ദ്രൻ, പി. ഗവാസ്, അന്നമ്മ ജോർജ് എന്നിവർ പങ്കെടുത്തു.

കർഷകപ്രതിനിധികളായ എ.ആർ. വിജയൻ, രാജപ്പൻ, രാജു തോട്ടുംചിറ, കെ.പി. രാജൻ, പി.കെ. പുരുഷോത്തമൻ, അനിൽകുമാർ, സൂപ്പി മണക്കര, തോമസ്‌, വനം വകുപ്പുദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP