Categories
headlines

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കണം ; ജില്ലാ കലക്ടര്‍

കോഴിക്കോട് (2020 Nov 17) : കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവിധ കോവിഡ് മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറും തെരെഞ്ഞെടുപ്പ് വരണാധികാരിയുമായ എസ്. സാംബശിവ റാവു അറിയിച്ചു.

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേരാണ് അനുവദനീയമായത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം സ്ഥാനാര്‍ത്ഥികളും മറ്റും ഭവനസന്ദര്‍ശനം നടത്തണ്ടത്. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ അനുവദിക്കും. ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കണം.

 

പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളു. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ത്ഥികളുടെയും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

 

സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കി കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറീനില്‍ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ പ്രചാരണ രംഗത്ത് നിന്ന് മാറി

 

നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളു.

In the elections to the local bodies in the context of the continued expansion of Kovid 19 District Collector and Returning Officer, S. Samba Siva Rao informed.

More vigilance is needed in the campaign activities of the candidates. A maximum of five people, including candidates, are allowed to visit homes at a time as part of the election campaign.

Candidates and others should follow the Kovid protocol for home visits. A maximum of three vehicles will be allowed for road shows and vehicle rallies. Jatha, crowds, and kottikkalasam should be avoided in the Kovid context.

Public meetings and family gatherings should be conducted only in compliance with the regulations. Prior permission of the police is required to hold public meetings.

Make the most of social media by limiting the number of notices and pamphlets distributed for electioneering. The message that voters should use masks and sanitizers strictly should also be included in the election campaign of candidates and others.

Candidates are not allowed to receive garlands, bouquets, necklaces, shawls or anything else. If any candidate becomes Kovid positive or enters the quorum recommended by the Department of Health, he should immediately withdraw from the campaign and avoid contact with the public. After the test result is negative, further action can be taken only as directed by the Department of Health.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP