Categories
mainnews

ജണ്ട നിർമാണം: കർഷകർ ഒക്ടോബർ 10-നുള്ളിൽ കൈവശരേഖകൾ വനംവകുപ്പ് ഓഫീസിൽ നൽകണം

കുറ്റ്യാടി: വനാധിർത്തിയിലെ ജണ്ട നിർമാണത്തിൽ കർഷക ഭൂമിയുടെ രേഖകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.

ചൂരണി -പക്രംതളം റോഡിൽ സ്വകാര്യഭൂമിയും, റോഡും കൈയേറി വനംവകുപ്പ് ജണ്ട കെട്ടുന്നതായുള്ള പരാതിയിൽ കൈവശ കർഷകരുടെയും മറ്റും രേഖകൾ പരിശോധിച്ച് മാത്രമേ തുടർനടപടികളുണ്ടാവുകയുള്ളുവെന്ന് ഡി.എഫ്.ഒ. കർഷകർക്ക് ഉറപ്പുനൽകി.

ജണ്ട കെട്ടൽ നിർത്തിവെച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട കർഷകർ അടുത്തമാസം 10-നുള്ളിൽ കൈവശരേഖകൾ കുറ്റ്യാടിയിലെ വനംവകുപ്പ് ഓഫീസിൽ നൽകണം.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP