Categories
flashnews

ജൂവലറി തട്ടിപ്പ് : സബീൽ കീഴടങ്ങിയത് മുൻകൂർ ജാമ്യം തള്ളിയതോടെ

കുറ്റ്യാടി : ജയിലിൽ പോകാതിരിക്കാൻ മുൻകൂർ ജാമ്യം ലഭിക്കുമെന്നുള്ള അവസാന പ്രതീക്ഷയും മങ്ങിയതോടെയാണ് സബീൽ കീഴടങ്ങിയതെന്ന് പൊലീസ്.

ഗോൾഡ് പാലസ് മാനേജിങ് പാർട്‌ണറും ഡയറക്ടറും കേസിലെ അഞ്ചാം പ്രതിയുമായ കരണ്ടോട് സ്വദേശി തൊടുവയിൽ സബീലാണ്‌ (36) ഇന്നലെ രാവിലെ 10 മണിയോടെ കുറ്റ്യാടി സി.ഐ. ടി.പി. ഫർഷാദിന് മുമ്പാകെ കീഴടങ്ങിയത്.

ജൂവലറിയിൽ നിക്ഷേപത്തിന്റെ പേരിൽ സ്വർണവും പണവും വാങ്ങി ഇടപാടുകാരെ വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് തിരയുന്ന അവസാന പ്രതിയാണ് ഒടുവിൽ പോലീസിൽ കീഴടങ്ങിയത്.

ഇതോടെ കേസിൽ പ്രതികളായ മുഴുവൻ പേരും പിടിയിലായി.

തട്ടിപ്പ് കേസിൽ ഒളിവിൽപ്പോയ സബീലിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മറ്റു പ്രധാന പ്രതികൾ പിടിയിലായിട്ടും സബീലിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.

ഇതേത്തുടർന്ന് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് സബീലിന്റെ കീഴടങ്ങൽ.

ഇയാളെ ചോദ്യം ചെയ്യുന്നതോടെ കേസിൽ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. സബീലിനെ നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ മാസം 26-നാണ് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത്, സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച് പ്രവർത്തനം തുടങ്ങിയ കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ജൂവലറി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്.

പ്രധാന പ്രതി വി.പി. സമീർ പോലീസിൽ കീഴടങ്ങിയിരുന്നു. വിദേശത്തേക്കുകടന്ന മറ്റുരണ്ടു പ്രതികളായ കെ.പി. ഹമീദ്, ടി. മുഹമ്മദ് എന്നിവരെ ഡൽഹി വിമാനത്താവളത്തിൽനിന്ന് നേരത്തേ അറസ്റ്റു ചെയ്തിരുന്നു.

അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ഇവരിപ്പോൾ റിമാൻഡിൽ കഴിയുകയാണ്.

ഇതിനിടെ ഒളിവിൽപ്പോയ നാലാം പ്രതിയും ഡയറക്ടർമാരിലൊരാളുമായ ചെറിയകുമ്പളം സ്വദേശി ഹമീദിനെ തിങ്കളാഴ്ച മലപ്പുറം മഞ്ചേരിയിലെ ഒരു സങ്കേതത്തിൽനിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെയും ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP