Categories
mainnews

കേരള കോൺഗ്രസ്-എം കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധർണ്ണ നടത്തി

കുറ്റ്യാടി: അഖിലേന്ത്യ കിസാൻ മോർച്ച നടത്തുന്ന ഭാരത് ബന്ദിൻ്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കോൺഗ്രസ്-എം കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.

കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു.

കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ നരേന്ദ്ര മോദി നടത്തുന്ന ശ്രമം ഇന്ത്യയിലെ മുഴുവൻ ജനതയോടുമുള്ള വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു. പി ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വിനോദ് കുറ്റ്യാടി, സത്യൻ കാവിൽ, പിഎം രഞ്ജിത്ത്, വി വി രാമകൃഷ്ണൻ, പി കെ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP