Categories
mainnews

ലീഗ് നേതൃത്വം ഇരകൾക്കൊപ്പമെന്ന്; എം.എൽ.എ. സർവകക്ഷിയോഗം വിളിക്കണമെന്ന് -ഉമ്മർ പാണ്ടികശാല

കുറ്റ്യാടി: ലീഗ് നേതൃത്വം ഇരകൾക്കൊപ്പമെണെന്നും ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് വിഷയം പരിഹരിക്കാൻ സ്ഥലം എം.എൽ.എ. സർവകക്ഷിയോഗം വിളിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് ഉമ്മർ പാണ്ടികശാല.

ജൂവലറി തട്ടിപ്പിൽ നിക്ഷേപകർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കുറ്റ്യാടി മേഖലാ കമ്മിറ്റി ടൗണിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് നേതൃത്വം പൂർണമായും ഇരകൾക്കൊപ്പമാണ്. സംഭവം നടന്ന്‌ ആഴ്ചകൾ പിന്നിട്ടിട്ടും സ്ഥലം എം.എൽ.എ. എന്ന നിലയിൽ അദ്ദേഹത്തിലുള്ള ഉത്തരവാദിത്വം നിർവഹിച്ചിട്ടില്ല.

തട്ടിപ്പുവിഷയത്തിന് രാഷ്ട്രീയനിറം നൽകിയ സി.പി.എം. നിലപാട് അംഗീകരിക്കാനാവില്ലെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ഖജാൻജി പാറക്കൽ അബ്ദുല്ല പറഞ്ഞു. ഇ. മുഹമ്മദ് ബഷീർ അധ്യക്ഷനായി.

ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സി.പി.എ. അസീസ്, സൂപ്പി നരിക്കാട്ടേരി, എൻ.കെ. മൂസ, സി.കെ. അബു എന്നിവർ സംസാരിച്ചു. എം.കെ അബ്ദുറഹ്മാൻ, അശ്‌റഫ് കള്ളാട്, ഒ.സി. കരീം, പി.പി. റഷീദ്, ടി.പി. ആലി, കെ.കെ. ഉമ്മർ, എ.പി. അബ്ദുറഹിമാൻ, ടി.കെ. കുട്ട്യാലി തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP