Categories
headlines

ലിനിക്ക് പുതുജീവൻ നൽകാനായി ഒത്ത് ചേർന്ന് മരുതോങ്കര ഗ്രാമം

മരുതോങ്കര : പറക്കമുറ്റാത്ത മൂന്ന് മക്കളുടെ അമ്മയായ ലിനിക്ക് പുതുജീവൻ നൽകാനായി ഒന്നിച്ച് ഒരു ഗ്രാമം മുഴുവൻ.

പെരുക്കുന്നേൽ ബിജുവിന്റെ കാൻസർബാധിതയായ ഭാര്യ ലിനിയുടെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തിയാണ് നാട്ടുകാർ കൈത്താങ്ങായത്.

കരളിൽ കാൻസർബാധിതയായ ലിനിയുടെ ചികിത്സയ്ക്കായി 25 ലക്ഷംരൂപയാണ് ആവശ്യം.

പഞ്ചായത്തിലെ ജീവകാരുണ്യ, സന്നദ്ധ സംഘടനകൾ ഒന്നിച്ചുകൊണ്ട് രൂപവത്‌കരിക്കപ്പെട്ട സഹായസമിതിയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

പഞ്ചായത്തിലെ സുമനസ്സുകൾ സംഭാവനയായി നൽകിയ സാധനങ്ങൾ ഉപയോഗിച്ച് എണ്ണായിരത്തിലധികം ബിരിയാണികൾ വിതരണം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച് രാവിലെമുതൽ മുള്ളൻകുന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വൊളന്റിയർമാർ ബിരിയാണി വിതരണം ചെയ്തു.

സലാം ടാലൻറ്‌, ജിൽസ് തോമസ്, സ്മൈൽ ആൻറോ, റിനിൽ, അരുൺ പുനത്തിൽ, പി.സി. ആനന്ദ്, ഒ.സി. ദിപിൻ, ഇ. ജൈസൽ, എൻ.പി. അമീർ, ശരീഫ്, തോമസ് പുല്ലാനിക്കൽ, തോമസ് കാഞ്ഞിരത്തിങ്കൽ തുടങ്ങിയവരാണ് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയത്

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP