Categories
Nattuvartha

പോളിയോ തുള്ളിമരുന്നിനൊപ്പം നറുക്കെടുപ്പിലൂടെ സ്വർണനാണയവും;വേറിട്ട പദ്ധതിയുമായി വേളം പ്രാഥമിക ആരോഗ്യകേന്ദ്രം

വേളം: വേളത്തുനിന്ന് പൾസ് പോളിയോ നൽകിയാൽ കാര്യം രണ്ടാണ്. ജനുവരി 31-ന് വേളം പഞ്ചായത്തിലെ ബൂത്തുകളിൽ എത്തുന്നവർക്കാണ് ആകർഷക സമ്മാനമാണ് കാത്തിരിക്കുന്നത്.

പോളിയോ തുള്ളിമരുന്നിനൊപ്പം നറുക്കെടുപ്പിലൂടെ സ്വർണനാണയവും, മറ്റു സമ്മാനങ്ങളും കിട്ടും.

പോളിയോ ബോധവത്‌കരണത്തിന്റെ ഭാഗമായാണ് വേറിട്ട പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. ഒന്നാംസമ്മാനമായ സ്വർണ നാണയം എം.എം. അഗ്രി പാർക്ക് നൽകുമ്പോൾ മറ്റ് സമ്മാനങ്ങൾ നൽകുന്നത് അക്ഷയ് ഇൻഡെയ്‌ൻ ഗ്യാസും, പള്ളിയത്ത് സിന്ദഗി സൂപ്പർമാർക്കറ്റുമാണ്.

അഞ്ച് വയസിന് താഴെയുള്ള 2527 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലായി പതിനേഴ് ബൂത്തുകളും ഒരു മൊബൈൽ ബൂത്തുമാണ് ഒരുക്കിയിട്ടുള്ളത്.

ഇതിനായി വൊളന്റിയർമാർക്ക് പരിശീലനം നൽകി. പോളിയോ ബൂത്തുകളിൽനിന്നും രാവിലെ 8 മണി മുതൽ 5 മണി വരെ തുള്ളിമരുന്നുകൾ നൽകും.

ആരോഗ്യപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യ വൊളന്റിയർമാർ തുടങ്ങിയവർ മുഖേന ബൂത്തുകളിൽനിന്നും സ്വർണനാണയ കൂപ്പണുകൾ ലഭിക്കും.

പൂരിപ്പിച്ച കൂപ്പണുകൾ വാക്സിൻ നൽകിയശേഷം ബൂത്തിൽ സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിക്കണം.

ഫെബ്രുവരി രണ്ടിന് നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. കൂപ്പണുകളുടെ വിതരണം പൾസ് പോളിയോ വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നടക്കുന്ന പൂളക്കൂൽ കമ്യൂണിറ്റി ഹാളിൽ 31-ന് മെഡിക്കൽ ഓഫീസർ നിർവഹിക്കും.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP