Categories
flashnews

പേരാമ്പ്രയില്‍ അറിവിടം വനിത ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്ര  (2020 Nov 17) : പേരാമ്പ്ര മേഖല വനിത കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ അറിവിടം വനിത ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിച്ചു. സൊസൈറ്റിയിലെ അംഗങ്ങളുടെ ശ്രമഫലമായാണ് ഗ്രന്ഥശാല രുപീകൃതമായത്.

സൊസൈറ്റിയുടെ സമീപം പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ഇതിനകം ആയിരത്തില്‍പരം പുസ്തകങ്ങള്‍ സമാഹരിച്ചുകഴിഞ്ഞു. പ്രശസ്ത സിനിമ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര അറിവിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ കോളിയോട്ട് മാധവന്‍ അധ്യക്ഷത വഹിച്ചു. നാടക രചയിതാവ് തിരുവോത്ത് രാജന്‍ മുഖ്യാതിഥിയായിരുന്നു.

മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അജിത കൊമ്മിണിയോട്ട്, ഡോ: റജുല, സൊസൈറ്റി സെക്രട്ടറി പി. ശ്രീജിനി, കേരള ബാങ്ക് പേരാമ്പ്ര ബ്രാഞ്ച് മാനേജര്‍ പി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് അഡ്വ: വി.കെ പ്രസന്ന സ്വാഗതം പറഞ്ഞ ചടങ്ങിന് വി. സുനിജ നന്ദിയും പറഞ്ഞു.

ഗ്രന്ഥശാല പ്രസിഡണ്ടായി ഡോ: കിരണ്‍ മോഹനനേയും സെക്രട്ടറിയായി വി. സുനിജയേയും തെരഞ്ഞെടുത്തു.

Perambra Region Women’s Co. The Arividam Women’s Library was started under the Operative Society. The library was formed as a result of the efforts of the members of the Society.

The library, which operates near the Society, has already collected over a thousand books in collaboration with the public. Famous film and drama actor Mohammad Perambra inaugurated the event.

Cultural activist Koliott Madhavan presided over the function. Drama writer Thiruvoth Rajan was the chief guest.

Former Block Panchayat Member Ajitha Komminiot, Dr. Rajula, Society Secretary P. Sreejini, Kerala Bank Perambra Branch Manager PK Suresh also spoke. Group President Adv: VK Prasanna welcomed the gathering. Sunija also said thank you.

Dr. Kiran Mohanan has been appointed as the President of the Library. Sunija was also selected.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP