Categories
headlines

മേപ്പയ്യൂരില്‍ ഇടത് ഭരണത്തിന് അറുതി വരുത്തും: ഇ. അശോകന്‍

മേപ്പയ്യൂര്‍ (2020 Nov 18) : പതിറ്റാണ്ടുകളായിട്ടുള്ള മേപ്പയൂര്‍ പഞ്ചായത്തിലെ ഇടത് ഭരണത്തിന്റെ അവസാനമാവും ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പെന്ന് ഡിസിസി ജനറല്‍ സിക്രട്ടറി ഇ. അശോകന്‍.

യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനുള്ള അവസരമായി വോട്ടര്‍മാര്‍ ഈ തെരെഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഡിഎഫ് ചെയര്‍മാന്‍ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാല്‍, എം.കെ. അബ്ദുറഹിമാന്‍, പൂക്കോട്ട് ബാബുരാജ്, വി. മുജീബ്, ടി.കെ.എ. ലത്തീഫ്, കെ.കെ. മൊയ്തീന്‍, സിറാജ് എന്നിവര്‍ സംസാരിച്ചു.

കണ്‍വന്‍ഷനു ശേഷം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടന്നു. പൂക്കോട്ട് ബാബുരാജ് ചെയര്‍മാനും, കെ.എം. കുഞ്ഞമ്മദ് മദനി കണ്‍വീനറും, ഷബീര്‍ ജന്നത്ത് ട്രഷററുമായി 101 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP