Categories
flashnews

രണ്ട് പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും; ജൂവലറി നിക്ഷേപത്തട്ടിപ്പൽ ഒളിവിൽ കഴിയുന്നവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

കുറ്റ്യാടി : കോടികൾ തട്ടിയെടുത്ത ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുന്നവരെക്കുറിച്ച് നിർണായകവിവരം ലഭിച്ചതായി പോലിസ്.

പാർട്‌ണർമാരായ സബീൽ, ഹമീദ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളവർ.

ഇവർ താമസിക്കുന്ന സങ്കേതം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്. ഉടൻ അറസ്റ്റിലാകുമെന്നാണ് പോലിസ് നൽകുന്ന സൂചന.

കേസിൽ മാനേജിങ് പാർട്‌ണർമാർ ഉൾപ്പെടെ നാലുപേരാണ് ഇതുവരെ പിടിയിലായത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതിൽ രണ്ടുപേർ പോലിസ് കസ്റ്റഡിയിലുണ്ട്.

ഇതിനിടെ ഡൽഹിയിൽ പിടിയിലായ ഹമീദ്, മുഹമ്മദ് എന്നിവർ തങ്ങളുടെ നിരപരാധിത്വം അന്വേഷണ സംഘത്തിനുമുമ്പാകെ ആവർത്തിക്കുന്നതായി പോലിസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് അഞ്ചുപേർ കുറ്റക്കാരാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലെന്ന് അറിയുന്നു.

അതേസമയം നിലവിലുള്ള കേസുകൾപ്രകാരം നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്.

ഇവർ സിവിൽകേസുമായി മുന്നോട്ടുപോയാൽ മാത്രമാണ് പണം ലഭിക്കുകയുള്ളുവെന്നും അറിയുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP